സോൾ : ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ഇറ്റേവോണിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 120 പേർ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. ഹൃദയ സ്തംഭനവും ശ്വാസതടസവുമാണ് പലരെയും മരണത്തിലേക്ക് നയിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്.
ആഘോഷങ്ങൾക്കിടെ ഇറ്റേവോണിലെ ബാറിലേക്ക് ഒരു സെലിബ്രിറ്റി എത്തുന്നുണ്ടെന്നറിഞ്ഞ് ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിൽ കലാശിച്ചതെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം മാസ്ക് ഇല്ലാതെയുള്ള ആദ്യ ഹാലോവീൻ ആഘോഷമായതിനാൽ ഏകദേശം 100,000 പേർ ഇവിടെ ഒത്തുകൂടിയെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |