SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.00 PM IST

ഇസ്രയേൽ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ നെതന്യാഹുവിന് അനുകൂലം

netanyahu

ജറുസലേം: ചൊവ്വാഴ്ച നടക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിൽ മുൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിജയത്തിന്റെ പാതയിലെന്ന് എക്സിറ്റ്‌പോൾ ഫലങ്ങൾ. അദ്ദേഹത്തിന്റെ വലതുപക്ഷ ഗ്രൂപ്പിന് എതിരാളികളേക്കാൾ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. ഈ ഫലം ശരിയാകുകയാണെങ്കിൽ നെതന്യാഹുവിന്റെ നാടകീയമായ തിരിച്ചുവരവായിരിക്കും സംഭവിക്കുക. തുടർച്ചയായ 12 വർഷത്തെ ഭരണത്തിനു ശേഷം അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് കഴിഞ്ഞ വർഷം ഉണ്ടായത്. നമ്മൾ ഒരു വലിയ വിജയത്തിനടുത്താണ് എന്ന് അദ്ദേഹം ജറുസലേമിലെ അനുയായികളോട് പറഞ്ഞു. എന്നാൽ, വ്യത്യസ്ത ഫലം വരുമെന്നു കരുതുന്നവരും കുറവല്ല.
നെതന്യാഹുവിന്റെ തിരിച്ചു വരവിന് അനുകൂലമോ പ്രതികൂലമോ ആയി നടന്ന തിരഞ്ഞെടുപ്പായാണ് ഇത്തവണത്തെ മത്സരം പൊതുവെ വീക്ഷിക്കപ്പെട്ടത്. ഒന്നും തീരുമാനിക്കപ്പെട്ടിട്ടില്ല എന്ന് നിലവിലെ ഇസ്രയേൽ പ്രധാനമന്ത്രിയും നെതന്യാഹുവിന്റെ പ്രധാന എതിരാളിയുമായ യെയർ ലാപിഡ് പറഞ്ഞു.
73കാരനായ നെതന്യാഹു ഇസ്രയേലിലെ ഏറ്റവും വിവാദം സൃഷ്ടിച്ച രാഷ്ട്രീയ വ്യക്തികളിൽ ഒരാളാണ്. പല പാർട്ടികളിൽ നിന്നായി പല എതിർപ്പുകൾ നേരിടുന്നുണ്ടെങ്കിലും അദ്ദേഹത്തെ പിന്തുണക്കുന്നവരും കുറവല്ല.
1967ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിനി ശേഷം അധിനിവേമുള്ള വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ സെറ്റിൽമെന്റ്ബിൽഡിംഗ് പദ്ധതിയെ പിന്തുണയ്ക്കുന്ന ആളാണ് നെതന്യാഹു. അന്താരാഷ്ട്ര നിയമപ്രകാരം ഈ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. ഇസ്രയേൽപാലസ്തീൻ സംഘർഷത്തിനു പരിഹാരമായി അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്ന വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലുമുള്ള പാലസ്തീൻ രാഷ്ട്ര രൂപീകരണം എന്ന പരിഹാരത്തെ നെതന്യാഹു എതിർക്കുന്നു. അഴിമതി, വിശ്വാസവിഞ്ചന എന്നീ കുറ്റങ്ങൾക്ക് നിലവിൽ നെതന്യാഹു വിചാരണ നേരിടുന്നുണ്ട്. 120 സീറ്റുകളുള്ള നിയമസഭയിൽ നെതന്യാഹുവിന്റെ സഖ്യം 61 അല്ലെങ്കിൽ 62 സീറ്റുകൾ നേടുമെന്ന് ഇസ്രയേൽ ടി.വി എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. സർവേ അനുസരിച്ച് ദേശീയ മത പാർട്ടികളുടെ പിന്തുണയോടെ 3031 സീറ്റുകൾ നേടി ലിക്കുഡ് ഏറ്റവും വലിയ പാർട്ടിയായി നിലനിന്നു. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിനെ പുറത്താക്കിയ നിലവിലെ പ്രധാനമന്ത്രി യെയർ ലാപിഡിന്റെ മദ്ധ്യ ഇടതുപക്ഷ പാർട്ടി 2224 സീറ്റുകൾ നേടുമന്നാണ് പ്രവചനം. 2021 ജൂണിൽ അധികാരം പിടിക്കാൻ പ്രത്യയശാസ്ത്രപരമായി വ്യത്യസ്തങ്ങളായിരുന്ന പാർട്ടികളുമായുള്ള സഖ്യത്തിന് ലാപിഡ് രൂപം നൽകിയതോടെ രാഷ്ട്രീയ ഭാവി എഴുതിത്തള്ളപ്പെട്ട നെതന്യാഹുവിന് ഇത് ശ്രദ്ധേയ വഴിത്തിരിവാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.