കെയ്റോ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് ശേഷമുള്ള പുനർനിർമ്മാണത്തിന് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യയും ചൈനയും ഉൾപ്പെടെ ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾ കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടിലേക്ക് പണം നൽകണമെന്ന് ആന്റീഗ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ.
ഈജിപ്റ്റിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി കോപ് 27ലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അസോസിയേഷൻ ഒഫ് സ്മോൾ ഐലൻഡ് സ്റ്റേറ്റ്സിന്റെ (എ.ഒ.എസ്.ഐ.എസ് ) പ്രതിനിധിയായാണ് അദ്ദേഹം സംസാരിച്ചത്.
യു.എസ്,യു.കെ,യൂറോപ്യൻ യൂണിയൻ തുടങ്ങിയവരോടാണ് കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾ ഇതുവരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്. നഷ്ടപരിഹാര ഫണ്ടിനോട് നേരത്തെ ചൈന പിന്തുണയറിയിച്ചിരുന്നെങ്കിലും ഫണ്ടിലേക്ക് പണം നൽകുമെന്ന്പറഞ്ഞിരുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകം പുറന്തള്ളുന്ന രാജ്യമായ ചൈന നഷ്ടപരിഹാരം നൽകണമെന്ന് യൂറോപ്യൻ യൂണിയനും യു.എസും മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |