SignIn
Kerala Kaumudi Online
Thursday, 25 April 2024 2.04 PM IST

ഇസ്രയേൽ : നെതന്യാഹുവിനെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കും

isreal

ടെൽ അവീവ് : ഇസ്രയേലിൽ വീണ്ടും പ്രധാനമന്ത്രിയാകാൻ ഒരുങ്ങി ബെഞ്ചമിൻ നെതന്യാഹ്യു. നെതന്യാഹുവിനെയും സഖ്യകക്ഷികളെയും സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുമെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് നാളെ കൈമാറുമെന്നും പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു.

120 അംഗ പാർലമെന്റിലെ 64 അംഗങ്ങൾ പിന്തുണ അറിയിച്ചതോടെയാണ് പ്രസിഡന്റ് നെതന്യാഹുവിനെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുന്നത്. ഉത്തരവ് ലഭിച്ച് 28 ദിവസത്തിനുള്ളിൽ നെതന്യാഹുവിന് സർക്കാർ രൂപീകരിക്കാം.

ആവശ്യമെങ്കിൽ 14 ദിവസം അധികം ലഭിക്കും. ഇസ്രയേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു ഇത് ആറാം തവണയാണ് വീണ്ടും ഇതേ സ്ഥാനത്തേക്കെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.