ടെൽ അവീവ് : ഇസ്രയേലിൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലിക്കുഡ് പാർട്ടി നേതാവ് ബെഞ്ചമിൻ നെതന്യാഹ്യുവിന് സർക്കാർ രൂപീകരണത്തിനുള്ള അധികാരം പ്രസിഡന്റ് ഐസക് ഹെർസോഗ് ഔദ്യോഗികമായി കൈമാറി. നെതന്യാഹുവിനും സഖ്യകക്ഷികൾക്കും 28 ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കാം.
120 അംഗ പാർലമെന്റിലെ 64 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റ് നെതന്യാഹുവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ഇസ്രയേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹു ഇത് ആറാം തവണയാണ് വീണ്ടും ഇതേ സ്ഥാനത്തേക്കെത്തുന്നത്. ഇസ്രയേലിലെ എല്ലാ പൗരൻമാരെയും സേവിക്കുന്ന സ്ഥിരതയോട് കൂടിയതും ഉത്തരവാദിത്വവും അർപ്പണബോധവുമുള്ള സർക്കാരിന് രൂപം നൽകുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |