വാഷിംഗ്ടൺ: ഭൂമിയിൽ നിന്ന് 4,30,000 കിലോമീറ്റർ സഞ്ചരിച്ച് ചരിത്രം കുറിച്ച് നാസയുടെ ഒറിയോൺ പേടകം. മനുഷ്യനെ വഹിക്കാവുന്ന ഒരു പേടകം ആദ്യമായാണ് ഇത്രയും ദൂരം സഞ്ചരിക്കുന്നത്. 1970ൽ വിക്ഷേപിച്ച അപ്പോളോ 13നായിരുന്നു ഇതുവരെയുള്ള റെക്കാഡ്. ബഹിരാകാശ സഞ്ചാരികളുമായി 4,00,171 കിലോമീറ്ററാണ് അപ്പോളോ 13 സഞ്ചരിച്ചത്.
നാസയുടെ ആർട്ടെമിസ് - I ന്റെ ഭാഗമായി നവംബർ 16നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസിലൂടെ (സ്പേസ് ലോഞ്ച് സിസ്റ്റം) ആളില്ലാ പേടകമായ ഒറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടെമിസ് - III യ്ക്ക് മുന്നോടിയായുള്ള റിഹേഴ്സലാണ് ആർട്ടെമിസ് - I. ഒറിയോൺ ഡിസംബർ 11ന് സാൻഡിയാഗോ തീരത്ത് പസഫിക് സമുദ്രത്തിൽ തിരികെ പതിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |