ന്യൂയോർക്ക് : 2022ലെ ലോകത്തെ ഏറ്റവും ജീവിത ചെലവേറിയ നഗരങ്ങളായി ന്യൂയോർക്കും സിംഗപ്പൂരും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് സർവേ പ്രകാരമാണ് ഇരുനഗരങ്ങളും ഒന്നാം സ്ഥാനത്തെത്തിയത്. ഇതാദ്യമായാണ് ന്യൂയോർക്ക് ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയ ടെൽ അവീവ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. മൊത്തത്തിൽ ലോകത്തെ വലിയ നഗരങ്ങളിൽ ജീവിക്കാനുള്ള ശരാശരി ചെലവിൽ ഈ വർഷം 8.1 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. യുക്രെയിൻ അധിനിവേശവും കൊവിഡ് ആഘാതവുമാണ് ജീവിത ചെലവ് ഉയർന്നതിന്റെ പ്രധാന കാരണങ്ങൾ. 173 നഗരങ്ങളിലായി സാധന സാമഗ്രികൾക്കും സേവനങ്ങൾക്കും യു.എസ് ഡോളറിലുള്ള ചെലവാണ് സർവേയിൽ താരതമ്യപ്പെടുത്തിയത്. യുക്രെയിന്റെ തലസ്ഥാനമായ കീവിനെ ഇത്തവണ സർവേയിൽ ഉൾപ്പെടുത്തിയില്ല.
ചെലവേറിയ നഗരങ്ങൾ ( റാങ്കിംഗ് അടിസ്ഥാനത്തിൽ )
1 - ന്യൂയോർക്ക്
1 - സിംഗപ്പൂർ
3 - ടെൽ അവീവ്
4 - ഹോങ്കോങ്ങ്
4 - ലോസ്ആഞ്ചലസ്
6 - സ്യൂറിക്
7 - ജനീവ
8 - സാൻഫ്രാൻസിസ്കോ
9 - പാരീസ്
10 - സിഡ്നി
10 - കോപ്പൻഹേഗൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |