മോസ്കോ: റഷ്യയിലെ രണ്ട് സൈനിക വ്യോമത്താവളങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ. ഇന്നലെ തെക്ക് - കിഴക്കൻ മോസ്കോയിലെ റ്യാസൻ നഗരത്തിന് സമീപത്തെ വ്യോമതാവളത്തിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ റഷ്യയിലെ സററ്റോവ് മേഖലയിലെ വ്യോമതാവളത്തിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്ഫോടനങ്ങളുടെ കാരണം വ്യക്തമല്ല. സററ്റോവിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. യുക്രെയിൻ അതിർത്തിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയാണ് സ്ഫോടനങ്ങളുണ്ടായ രണ്ട് പ്രദേശങ്ങളും. സററ്റോവിലെ വ്യോമതാവളത്തിൽ ദീർഘ ദൂര റഷ്യൻ ബോംബർ വിമാനങ്ങൾ വിന്യസിച്ചിരുന്നു. സ്ഫോടനങ്ങൾക്ക് പിന്നിൽ യുക്രെയിന്റെ പങ്കുണ്ടോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |