SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.52 PM IST

ഈ നൂറ്റാണ്ട് തീരുമ്പോൾ ഇല്ലാതാവുക ഭൂമിയിലെ 10 ശതമാനം സ്പീഷീസുകൾ

pic

ന്യൂയോർക്ക് : കാലാവസ്ഥാ വ്യതിയാനം നിലവിലെ രീതിയിൽ തുടർന്നാൽ 21ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിലെ 10 ശതമാനം ജീവി സ്പീഷീസുകൾക്കും സസ്യങ്ങൾക്കും വംശനാശം സംഭവിക്കുമെന്ന് ഗവേഷകർ. ശാസ്ത്ര ജേർണലായ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ നിരീക്ഷിക്കുന്ന 150,388 സസ്യ, ജീവി സ്പീഷീസുകളിൽ 42,000 ത്തിലേറെ എണ്ണത്തിന് മനുഷ്യന്റെ പെരുമാറ്റം നിമിത്തം വംശനാശം സംഭവിച്ചേക്കാമെന്നാണ് കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം പിടിച്ചുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2050ഓടെ 6 ശതമാനം സ്പീഷീസുകൾ ഇല്ലാതാകുമെന്നും ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ അത് 13 ശതമാനമായി ഉയരുമെന്നും ഗവേഷകർ പറയുന്നു. സ്ഥിതി അതീവ ഗുരുതരമായാൽ ഒരു പക്ഷേ, 2100 ഓടെ 27 ശതമാനം സ്പീഷീസുകൾ അപ്രത്യക്ഷമായേക്കാമെന്നാണ് മുന്നറിയിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.