ന്യൂയോർക്ക് : ട്വിറ്ററിന്റെ ഉടമയും സി.ഇ.ഒയുമായ ഇലോൺ മസ്ക് തനിക്ക് പകരം പുതിയ സി.ഇ.ഒയെ തേടുന്നതായി അമേരിക്കൻ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. സി.ഇ.ഒ പദവി ഒഴിഞ്ഞാലും മസ്ക് ട്വിറ്ററിന്റെ ഉടമയായി തുടരും. തന്റെ സി.ഇ.ഒ പദവി താത്കാലികമായിരിക്കുമെന്ന് മസ്ക് മുമ്പ് സൂചിപ്പിച്ചിരുന്നു. അതേ സമയം, മാദ്ധ്യമ റിപ്പോർട്ടുകളോട് മസ്ക് പ്രതികരിച്ചിട്ടില്ല.
ഞായറാഴ്ച താൻ സി.ഇ.ഒ ആയി തുടരണോ വേണ്ടയോ എന്നുള്ള ഒരു അഭിപ്രായ സർവേ മസ്ക് നടത്തിയിരുന്നു. 57 ശതമാനം പേർ മസ്ക് പദവി ഒഴിയണമെന്ന് വോട്ട് ചെയ്തു. വോട്ടെടുപ്പിന്റെ ഫലങ്ങൾ താൻ പാലിക്കുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അതേ സമയം, ട്വിറ്റർ പോളിസിയിലെ മാറ്റങ്ങൾക്കുള്ള വോട്ടെടുപ്പിൽ ഇനി മുതൽ ബ്ലൂ ടിക്ക് അക്കൗണ്ടുള്ളവരെ മാത്രമേ അനുവദിക്കൂ എന്ന് മസ്ക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |