കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ വിവാഹിതയായി. യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാകിസ്ഥാനി നടൻ മിർസ ബിലാലാണ് വരൻ. യു.എസിലെ സിയാറ്റിലിൽ വച്ചായിരുന്നു വിവാഹമെന്ന് 49കാരിയായ റെഹം ട്വിറ്ററിലൂടെ അറിയിച്ചു. 2014ലാണ് ഇമ്രാനും ബ്രിട്ടീഷ് - പാകിസ്ഥാനി മാദ്ധ്യമ പ്രവർത്തകയായ റെഹവും വിവാഹിതരായത്. 2015ൽ ഇരുവരും വേർപിരിഞ്ഞു. റെഹമിന്റെയും ബിലാലിന്റെയും മൂന്നാം വിവാഹമാണിത്. മുൻ മോഡൽ കൂടിയായ ബിലാൽ ഏതാനും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിരുന്നു. സൈക്കാട്രിസ്റ്റായ ഇജാസ് റെഹ്മാനായിരുന്നു റെഹമിന്റെ ആദ്യ ഭർത്താവ്. 1993ൽ വിവാഹിതരായ ഇരുവരും 2005ൽ വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |