SignIn
Kerala Kaumudi Online
Friday, 29 March 2024 1.54 PM IST

ഡൈക്കർ ഹൈറ്റ്സിലെ ക്രിസ്മസ് വണ്ടർലാൻഡ്

usa

ന്യൂയോർക്ക് : ക്രിസ്മസ് സീസണിൽ ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് യു.എസിലെ ന്യൂയോർക്ക് സിറ്റിയിൽ കാണാനാവുക. റോക്ക്‌ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീ,​ ബ്രോഡ്‌വേ ഷോ ഗ്ലോബ്സ്,​ ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻ,​ ബ്രൂക്ക്‌ലിൻ ബൊട്ടാണിക്കൽ ഗാർഡൻ ഇങ്ങനെ നീളുന്ന കാഴ്ചകൾ. വർണാഭവമായ ദീപാലങ്കാരങ്ങളും ക്രിസ്മസ് ട്രീകളും സാന്റാക്ലോസിന്റെ രൂപങ്ങളുമൊക്കെ ഇവിടുത്തെ പ്രത്യേതകളാണ്.

ഇക്കൂട്ടത്തിൽ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് ഡൈക്കർ ഹൈറ്റ്സ് ഹോളിഡേ ലൈറ്റ്സ്. ബ്രൂക്ക്‌ലിനിലുള്ള ജനവാസ മേഖലയായ ഡൈക്കർ ഹൈറ്റ്സിനെ ക്രിസ്മസ് വണ്ടർലാൻഡ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്മസ് മാജികിന്റെ പ്രഭവ കേന്ദ്രമെന്ന് തോന്നിക്കും വിധമാണ് ഡൈക്കർ ഹൈറ്റ്സിനെ ഡിസംബർ മാസത്തിൽ കാണാനാവുക.

ബ്രൂക്ക്‌ലിനിലെ 11 മുതൽ 13 അവന്യൂ വരെയും 83ാം സ്ട്രീറ്റ് മുതൽ 86ാം സ്ട്രീറ്റ് വരെയും നീണ്ടുകിടക്കുന്ന ഡൈക്കർ ഹൈറ്റ്സ് ഭാഗം ഇപ്പോൾ ശരിക്കും നാടോടിക്കഥകളിലൊക്കെ കാണുന്ന അത്ഭുത നഗരങ്ങളെ സ്മരിപ്പിക്കും. ഈ മേഖലയിലെ എല്ലാ വീടുകളും ക്രിസ്മസ് അലങ്കാരങ്ങളാൽ നിറഞ്ഞിരിക്കും. മരങ്ങളും വൈദ്യുതി വിളക്കുകളും മുതൽ പുൽച്ചെടികളിൽ പോലും ക്രിസ്മസിന്റെ അലങ്കാരങ്ങൾ കാണാം.

ശരിക്കും ഒറിജിനൽ എന്ന് തോന്നുന്ന തരത്തിലെ സാന്റാക്ലോസിനെയും റെയിൻഡീറുകളെയും മാലാഖമാരെയും ഇവിടെ ഒരുക്കുന്നു. നവംബർ അവസാനം താങ്ക്സ്ഗീവിംഗ് ഡേയ്ക്ക് പിന്നാലെ ഡൈക്കർ ഹൈറ്റ്സിലെ ജനങ്ങൾ തന്നെയാണ് ഈ അലങ്കാരപ്പണികൾ തുടങ്ങുന്നത്. മഞ്ഞുവീഴുന്ന രാത്രിയിൽ ഡൈക്കർ ഹൈറ്റ്സിലെ റോഡുകളിലൂടെ നടക്കുമ്പോൾ ഇരുവശത്തുമുള്ള വീടുകളിൽ നിന്ന് വിവിധ ലൈറ്റുകൾക്കൊപ്പം കാരൾ സംഗീതവും കേൾക്കാം. ചില വീടുകളിൽ ഇതിനായി വലിയ സ്പീക്കറുകളും സ്ഥാപിക്കാറുണ്ട്.

പ്രതിവർഷം കുറഞ്ഞത് 300,000 പേരെങ്കിലും ഡൈക്കർ ഹൈറ്റ്സ് ഹോളിഡേ ലൈറ്റ്സ് കാണാൻ എത്തുന്നതായാണ് കണക്ക്. ജനുവരി ആദ്യവാരം വരെ ഡൈക്കർ ഹൈറ്റ്സിലെ ഹോളിഡേ ലൈറ്റ്സ് കാണാം. 1980കളിലാണ് ഡൈക്കർ ഹൈറ്റ്സിലെ ഹോളിഡേ ലൈറ്റ്സ് സമ്പ്രദായം തുടങ്ങിയതെന്ന് കരുതുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.