SignIn
Kerala Kaumudi Online
Saturday, 20 April 2024 1.35 AM IST

വന്നെത്തി ക്രിസ്മസ്...

xmas

ലണ്ടൻ : മണ്ണിലും വിണ്ണിലും സമാധാന സന്ദേശവുമായി ഇന്ന് ക്രിസ്മസ്. തെരുവുകൾ നക്ഷത്രദീപങ്ങളാൽ മിന്നിത്തിളങ്ങുന്നു. കൗതുകമുണർത്തുന്ന ചില ക്രിസ്മസ് വിശേഷങ്ങളിലൂടെ.....

 സാന്റാക്ലോസ് ഇല്ലാതെ എന്ത് ക്രിസ്മസ്. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയങ്കരനാണ് സാന്റാക്ലോസ്. സമ്മാനപൊതികളുമായി എത്തുന്ന സാന്റാ ക്ലോസിന്റെ ഉത്ഭവത്തെപറ്റി നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ഒമ്പത് റെയിൻഡീറുകൾ വലിക്കുന്ന വാഹനത്തിൽ ലോകം ചുറ്റി കുട്ടികൾക്ക് സമ്മാനങ്ങൾ എത്തിക്കുന്ന സാന്റാ അപ്പുപ്പൻ സെന്റ് നിക്കോളാസ് ആണെന്നും ഐതിഹ്യമുണ്ട്.

ദരിദ്രരെയും കുട്ടികളെയും സ്നേഹിച്ചിരുന്ന നിക്കോളാസ് പാവപ്പെട്ട കുട്ടികൾക്ക് അവരറിയാതെ ക്രിസ്മസ് സമ്മാനങ്ങൾ നൽകിയിരുന്നു. ചുവന്ന കുപ്പായം ധരിച്ച് അപ്പുപ്പൻ താടി പോലുള്ള നരച്ച താടിയും മുടിയും ഉള്ള തടിച്ച സാന്റാ അപ്പുപ്പൻ വീടിന്റെ ചിമ്മിനിയിലൂടെ സമ്മാനപൊതികൾ നിക്ഷേപിക്കുമെന്നാണ് ഐതിഹ്യം. ഉത്തരധ്രുവത്തിലാണ് സാന്റാക്ലോസിന്റെ താമസമെന്നാണ് കഥകൾ

മഞ്ഞ് മൂടിയ മനോഹരമായ പ്രദേശങ്ങളും തടാകങ്ങളും രാത്രികാലങ്ങളിൽ ആകാശത്ത് പച്ചയും നീലയും ചുവപ്പും നിറത്തിൽ കണ്ണിന് വിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സും അടക്കം നിരവധി അത്ഭുതകാഴ്ചകളുടെ ഭൂമിയാണ് ഫിൻലൻഡ്. ഫിൻലൻഡിലെ ലാപ്‌ലൻഡിലുള്ള റൊവാനിമിയിലെ സാന്റാക്ലോസ് വില്ലേജ് ' സാന്താക്ലോസിന്റെ നാട് " എന്നാണ് അറിയപ്പെടുന്നത്. ക്രിസ്മസ് സീസണെത്തിയാൽ അതിമനോഹരമായ ആഘോഷമാണ് ഇവിടെ നടക്കുന്നത്

 സാന്റാക്ലോസിന് പൈലറ്റ് ലൈസൻസുണ്ട്.! 1927ൽ അമേരിക്കയാണ് സാന്റാക്ലോസിന് പൈലറ്റ് ലൈസൻസ് നൽകിയത്. കനേഡിയൻ പാസ്പോർട്ടും സാന്റായ്ക്കുണ്ട് !

 ലോകത്തെ ഏറ്റവും വലിയ സാന്റാക്ലോസ് രൂപം നിർമ്മിച്ചത് 2016ൽ പോർച്ചുഗലിലാണ്. 69.16 അടി ഉയരത്തിലും 30.12 അടി വീതിയിലും പോർച്ചുഗലിലെ ഗ്വേഡ മുൻസിപ്പാലിറ്റിയിൽ 8 ടൺ അലൂമിനിയത്തിലും ഇരുമ്പിലുമായി നിർമ്മിച്ച ഈ സാന്റയിൽ 110,000 ലോ വോൾട്ടേജ് ലൈറ്റുകളുമുണ്ടായിരുന്നു.

 ജപ്പാനിൽ ഏറ്റവും മികച്ച ക്രിസ്മസ് ആഘോഷങ്ങൾക്ക് വേദിയാകുന്ന നഗരമാണ് ടോക്കിയോ. ഇക്കൂട്ടത്തിൽ ടോക്കിയോയിലെ യൂണിവേഴ്സൽ സ്റ്റുഡിയോസ് ജപ്പാനിൽ 30 മീറ്റർ നീളത്തിലെ ഒരു കൂറ്റൻ ക്രിസ്റ്റൽ ക്രിസ്മസ് ട്രീ കാണാം. കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്മസ് ട്രീ ഒരുക്കിയിരുന്നില്ല.

എന്നാൽ ഇത്തവണ ജനുവരി 9 വരെ ഈ ക്രിസ്മസ് ട്രീ കാണാൻ അവസരമുണ്ട്. രണ്ട് ഗിന്നസ് റെക്കോഡുകൾക്ക് ഉടമയാണ് ഈ ക്രിസ്മസ് ട്രീ. 2011 മുതൽ സ്വന്തം റെക്കോഡുകൾ തന്നെ ഈ ട്രീ തകർക്കുന്നു.

ഏറ്റവും കൂടുതൽ ലൈറ്റുകളുള്ള കൃത്രിമ ക്രിസ്മസ് ട്രീ, മഞ്ഞുപാളി കൊണ്ടുള്ള ഏറ്റവും വലിയ അലങ്കാരം എന്നീ റെക്കോഡുകളാണ് യൂണിവേഴ്സൽ സ്റ്റുഡിയോസിലെ ക്രിസ്മസ് ട്രീയുടെ പേരിലുള്ളത്. ഇപ്രാവശ്യം 612,000 ലൈറ്റുകൾ ട്രീയിലുണ്ട്. 3.196 മീറ്റർ ഉയരമുള്ള മഞ്ഞുപാളി അലങ്കാരം ട്രീയുടെ ഏറ്റവും മുകളിലാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.