SignIn
Kerala Kaumudi Online
Friday, 19 April 2024 12.28 PM IST

2022ലെ ലോക ന്യൂസ് മേക്കർമാർ

volodimir

ലോകം ശ്രദ്ധിച്ച ഒട്ടനവധി സംഭവ ബഹുലമായ വാർത്തകളുടെ വർഷമായിരുന്നു 2022. ഭരണതലത്തെ സുപ്രധാന മാറ്റങ്ങൾക്ക് സാക്ഷിയായാണ് ബ്രിട്ടണിൽ ഈ വർഷം കടന്നു പോകുന്നത്. പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷവും തകർന്നടിഞ്ഞ സാമ്പത്തിക, സാമൂഹിക അന്തരീക്ഷവും ഋഷി സുനകിന്റെ വരവും ബ്രിട്ടൺ വാർത്തകളിൽ നിറയാൻ കാരണമായി. മഹ്സ അമിനി എന്ന യുവതിയുടെ മരണത്തെ തുടർന്ന് രാജ്യവും കടന്നുള്ള പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ ഭരണകൂടം സാക്ഷ്യം വഹിച്ചത്.
റഷ്യ യുക്രെയിൻ യുദ്ധം, അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാൻ തുടങ്ങി ലോകത്തെ നടുക്കിയ അധിനിവേശ വാർത്തകളുടെ വർഷം കൂടിയായിരുന്നു 2022.

ഈ വർഷം അന്താരാഷ്ട്ര വാർത്തകളിൽ നിറഞ്ഞു നിന്ന നിരവധി മുഖങ്ങളുണ്ട്. അവ ആരൊക്കെയെന്ന് നോക്കാം..
1. വോളോഡിമർ സെലെൻസ്‌കി
യുക്രെയിനെതിരെ റഷ്യ അധിനിവേശ യുദ്ധം നടത്തിയപ്പോൾ പ്രതിസന്ധികൾക്കു മുമ്പിൽ ധീരമായി നിന്ന യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി ഒരു അന്താരാഷ്ട്ര നായകനായി ഉയർന്നു. പ്രസംഗങ്ങളിലൂടെയും തന്ത്ര പ്രധാനമായ ഇടപെടലുകളിലൂടെയും യുകെയിനിലേക്ക് ലോകത്തിന്റെ ശ്രദ്ധ എത്തിയ്ക്കാൻ സെലൻസ്‌കിക്ക് കഴിഞ്ഞു. റഷ്യക്കെതിരെ ചില ലോക രാജ്യങ്ങളെ അണി നിരത്താനും യുക്രെയിന്റെ കൂടെ അവരെ നിറുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

2. വ്ളാഡിമിർ പുട്ടിൻ
പതിറ്റാണ്ടുകൾക്കു ശേഷം മറ്റൊരു രാജ്യം പിടിച്ചടക്കാനായി ഒരു യുദ്ധം ആസൂത്രണം ചെയ്ത പ്രസിഡന്റാണ് പുട്ടിൻ. ഫെബ്രുവരി 24 ന് റഷ്യ യുക്രെയിൻ ആക്രമിച്ചു. യുദ്ധം എളുപ്പത്തിൽ വിജയിക്കാമെന്നു കരുതിയിരുന്നെങ്കിലും തിരിച്ചടികൾ നേരിട്ടതോടെ ഏറ്റവും ഭയാനകമായ മിസൈൽ ആക്രമണങ്ങളാണ് പുട്ടിൻ യുക്രെയിൻ ജനതയ്ക്കു മേൽ നടത്തിയത്. അദ്ദേഹത്തിന്റെ അധിനിവേശം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മാരകമായ യൂറോപ്യൻ സംഘട്ടനത്തിനും 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം മോസ്‌കോയും പടിഞ്ഞാറും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിനും കാരണമായി.
3. ഇലോൺ മസ്‌ക്
ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇലോൺ മസ്‌കിന്റെ തീരുമാനം മുതൽ ഇന്നു വരെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് മസ്‌ക്. സസ്‌പെൻസ് നിറച്ച നിരവധി സംഭവങ്ങൾക്കു ശേഷം ട്വിറ്റർ ഏറ്റെടുത്ത മസ്‌ക് ട്വിറ്ററിൽ വരുത്തിയ പരിഷ്‌കാരങ്ങൾ കൊണ്ടും ശ്രദ്ധ നേടി. 7,400 ജീവനക്കാരെ വെട്ടിക്കുറക്കുറച്ചതും മേധാവികളെ പിരിച്ചുവിട്ടതുമുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾ ചർച്ചയായി.
വർഷാവസാനത്തോടെ, അദ്ദേഹത്തിന്റെ ട്വിറ്റർ നേതൃത്വം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ഉപയോക്താക്കൾ മസ്‌ക് സ്ഥാനമൊഴിയുന്നതിന് അനുകൂലമായി വോട്ട് ചെയ്തതിന് ശേഷം, വോട്ടെടുപ്പിൽ ഉറച്ചുനിൽക്കുന്നെന്നും ഒരു വിഡ്ഢിയെ ലഭിച്ചാൽ ഉടൻ സ്ഥാനമൊഴിയും എന്നു പറഞ്ഞതും വിവാദമായി.
4. ഋഷി സുനക്
വെള്ളക്കാരല്ലാത്ത ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായും ദക്ഷിണേഷ്യൻ വംശജനായ രാജ്യത്തിന്റെ ആദ്യ നേതാവായും ഋഷി സുനക് ചരിത്രം സൃഷ്ടിച്ച വർഷമാണിത്. ഒക്ടോബറിൽ അധികാരമേറ്റ് രണ്ട് മാസത്തിനുള്ളിൽ ലിസ് ട്രസ് രാജിവച്ചപ്പോൾ . ഋഷി സുനക് ആ സ്ഥാനത്തെത്തി.

6. ജോണി ഡെപ്പ്
പൈറേറ്റ്സ് ഓഫ് കരീബിയൻ താരമായ ജോണി ഡെപ്പും അദ്ദേഹത്തിന്റെ മുൻ ഭാര്യ ആംബർ ഹേർഡും രൂക്ഷമായ ആരോപണങ്ങളുടെ പേരിൽ 2022 ൽ വാർത്തകളിൽ നിറഞ്ഞു. വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഗാർഹിക പീഡന,മാനനഷ്ട കേസുകളായിരുന്നു ഇരുവരുടെയും. ഡെപ്പും ആംബർ ഹേർഡും പരസ്പരം അപകീർത്തിപ്പെടുത്തുന്നതായി യു.എസ് ജൂറി കണ്ടെത്തി, എന്നാൽ ജോണി ഡെപ്പിന്റെ പക്ഷം കൂടുതൽ ശക്തമായിരുന്നു. അനുകൂല വിധിക്കു ശേഷം ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.
ആംബർ ഹേർഡ്
2022 ൽ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത എലിസ്റ്റർമാരുടെ പട്ടികയിൽ ആംബർ ഹേർഡ് ഒന്നാം സ്ഥാനത്തെത്തി. യു.എസിൽ അവരുടെ പേര് പ്രതിമാസം 5.6 ദശലക്ഷം പേരാണ് തിരഞ്ഞത്.

8. വിൽ സ്മിത്ത്
ഓസ്‌കാർ വേദിയിലേക്ക് ഇരച്ചുകയറി ഹാസ്യനടൻ ക്രിസ് റോക്കിന്റെ മുഖത്ത് ഇടിച്ച വിൽ സ്മിത്തിന്റെ നീക്കം ഏറെ ചർച്ചയായ വാർത്തകളിലൊന്നായിരുന്നു. ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ച് തമാശ പറഞ്ഞതിനാണ് അടിച്ചതെങ്കിലും വലിയൊരു ചർച്ചയ്ക്ക് ഈ സംഭവം വഴി തെളിച്ചു. അടുത്ത പത്ത് വർഷത്തേക്ക് ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്മിത്തിന് വിലക്കുണ്ട്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നടത്തുന്ന മറ്റ് പരിപാടികളിൽ പങ്കെടുക്കാനും അദ്ദേഹത്തിന് അനുവാദമില്ല.

9. ചാൾസ് രാജാവ്
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ, ചാൾസ് രാജകുമാരൻ ബ്രിട്ടണിന്റെയും മറ്റ് 14 രാജ്യങ്ങളുടെയും രാജാവായി അധികാരമേറ്റു. 1,000 വർഷം പഴക്കമുള്ള ഒരു വംശപരമ്പരയിൽ അധികാരം ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് 73 കാരനായ ചാൾസ് .

10. മഹ്സ അമിനി
പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന് സെപ്തംബർ 13ന് ടെഹ്റാനിൽ ഇറാനിയൻ യുവതി മഹ്സ അമിനി (22) അറസ്റ്റിലാവുകയും കസ്റ്റഡിയിലിരിക്കെ മരണപ്പെടുകയും ചെയ്തു. പൊലീസ് മർദ്ദിച്ച മഹ്സ കോമയിലെത്തിയെന്നും തുടർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടുകൾ വന്നതോടെ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ചരിത്രത്തിലെ തന്നെ വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായ ഇത് രാജ്യത്തിനു പുറത്തേയ്ക്കും പടർന്നു. സർക്കാരിനും സൈന്യത്തിനുമെതിരെ സംഘടിച്ചതിന്റെ പേരിൽ നിരവധി പേർ കൊല്ലപ്പെട്ടു. പലരേയും ഭരണകൂടം വധശിക്ഷയ്ക്കു വിധേയരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.