കീവ് : കിഴക്കൻ യുക്രെയിനിൽ പോരാട്ടം രൂക്ഷമായി തുടരുന്ന ബഖ്മത് നഗരത്തിന് സമീപമുള്ള ക്ലിഷ്ചീവ്ക ഗ്രാമം പിടിച്ചെടുത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. പോരാട്ടങ്ങൾ ആരംഭിക്കുന്നതിന് മുന്നേ ഏകദേശം 400ഓളം പേരാണ് ക്ലിഷ്ചീവ്ക ഗ്രാമത്തിൽ താമസിച്ചിരുന്നത്. റഷ്യയുടെ വാദത്തോട് യുക്രെയിൻ പ്രതികരിച്ചിട്ടില്ല. ബഖ്മതിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. അതേ സമയം, സെപൊറീഷ്യ മേഖലയിലെ ലോബ്കോവ് ഗ്രാമത്തിന്റെ നിയന്ത്രണവും തങ്ങളുടെ സൈന്യം പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |