ലോസ്ആഞ്ചലസ് : പക്ഷാഘാതത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്ന അമേരിക്കൻ ടെലിവിഷൻ നടി ലിസ ലോറിംഗ് (64) അന്തരിച്ചു. ശനിയാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. പ്രശസ്തമായ 'ദി ആഡം ഫാമിലി" സീരീസിലെ ആദ്യ ടെലിവിഷൻ പരമ്പരയിൽ 'വെനസ്ഡേ ആഡംസ് "എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലിസ ആയിരുന്നു. ആറ് വയസുള്ളപ്പോഴാണ് ലിസ 1964-66 കാലയളവിൽ സംപ്രേഷണം ചെയ്ത ആഡംസ് ഫാമിലിയുടെ ഭാഗമായത്. ചില സിനിമകളിലും അഭിനയിച്ച ലിസ ഏതാനും വർഷങ്ങളായി അഭിനയത്തിൽ സജീവമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |