ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഇഗ്ലൂ റെസ്റ്ററന്റ് കാശ്മീരിൽ

Wednesday 08 February 2023 2:26 AM IST

ശ്രീനഗർ: ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഇഗ്ലൂ റെസ്റ്ററന്റ് കാശ്മീരിൽ ആരംഭിച്ചു. ചുറ്രോടു ചുറ്രും മഞ്ഞ് വീഴുന്ന മലമുകളിൽ റെസ്റ്ററന്റ് സഞ്ചാരികൾക്കായി ഒരുങ്ങി.

വടക്കൻ കാശ്മീരിലെ ബാരാമുല്ല ജില്ലയിലെ കോലഹോയ് ഗ്രീൻ ഹൈറ്റ്സ് ഹോട്ടലിലാണ് ഈ മനോഹരമായ സ്ഥലം ഒരുക്കിയിട്ടുള്ളത്. മഞ്ഞുകട്ടകൾ കൊണ്ട് നിർമ്മിച്ച കസേരകളിലിരുന്ന് ഐസ് പാളികൾ കൊണ്ടൊരുക്കിയ മേശയിൽ വച്ച് എന്ത് ഭക്ഷണവും ആസ്വദിക്കാം. കാശ്മീരിലെത്തുന്ന വിനോദ സഞ്ചാരികളിലേറെ പേരും ഇപ്പോൾ തിരയുന്നതും ഇഗ്ലൂ റെസ്റ്രറന്റാണ്. സഞ്ചാരികളെ ആകർഷിക്കാൻ ഓരോ തവണയും തങ്ങൾ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താറുണ്ടെന്ന് റെസ്റ്രറന്റ് അധികൃതർ പറഞ്ഞു.

ഇറക്കുമതി ചെയ്ത ഫാബ്രിക്കേറ്റഡ് മെറ്റീരിയലാണ് ഇഗ്ലുവിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

എസ്‌കിമോകളുടെ വീടുകളാണ് ഇഗ്ലൂകൾ. കനത്ത മഞ്ഞിൽ നിന്ന് രക്ഷനേടാൻ ഐസ് പാളികൾ കൊണ്ടു തന്നെ നിർമ്മിക്കുന്ന വീടുകളാണിവ.

Advertisement
Advertisement