മൊബൈൽ ആപ്പുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല

Tuesday 14 February 2023 2:59 AM IST

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പുതിയ മൊബൈൽ അപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. ഇതിലൂടെ ഓൺലൈനായി മരുന്നുകൾ വാങ്ങാം. പ്രിസ്‌ക്രിപ്ഷനനുസരിച്ച് ആര്യവൈദ്യശാല ഔഷധങ്ങൾ ലഭിക്കും. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ക്ലിനിക്കുകൾ, ആശുപത്രികൾ, ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അംഗീകൃത വിതരണക്കാർ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ അപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'കോട്ടയ്ക്കൽ ആയുർവേദ" എന്ന പേരിലുള്ള ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. ആയുർവേദചികിത്സയുടെ സാദ്ധ്യതകൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നവീകരിച്ച മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയത്. ആയുർവേദ ഡോക്ടർമാർക്ക് ഉപകാരപ്രദമായ 'തെറാപ്യൂട്ടിക് ഇൻഡക്സ്" ഇതിൽ ലഭ്യമാണ്. ആര്യവൈദ്യശാലയുടെ സേവനങ്ങളെല്ലാം യഥാസമയം സുഗമമായി ലഭ്യമാവുന്ന രീതിയിലാണ് ആപ്പ്.

Advertisement
Advertisement