സ്നേഹസംഗമം

Tuesday 14 March 2023 12:56 AM IST

ചെങ്ങന്നൂർ: റിട്ടയേർഡ് ഐ.ടി.ഐ എംപ്ലോയീസ് കോഓർഡിനേഷൻ ചെങ്ങന്നൂരിന്റെ അഞ്ചാമത് വാർഷിക സമ്മേളനം ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ വിജയ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി.ജയദേവ ശർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ യിൽ നിന്ന് ഉയർന്ന മാർക്ക് നേടിയവരെയും റിട്ട.ഗ്രൂപ്പ് ഇൻസ്ട്രക്ടർ കോശി മാത്യു, ബ്രിട്ടീഷ് കമ്പനിയിൽ (അയർലന്റ്) ഫിനാൻഷ്യൽ അഡ്വൈസറായ കുമാരി മിലാഷ ജോഫ് എന്നിവരെയും യോഗം അഭിനന്ദിച്ചു. വി.രാമചന്ദ്രൻ, ബേബി ജോസഫ്, എൽ.മിനി, ടി.ജി മോഹനൻ, ബാബുരാജ്, കെ.ബി വിജയൻ, സി.എ ജോസഫ്, രാജൻ ആചാരി, കെ.കെ സുകുമാരൻ, കെ.കെ മുരുകൻ, ടി.പി.ജയദേവ ശർമ്മ, എം.വിജയൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement