ഉപയോഗശൂന്യമായി കെ.ഐ.പി കെട്ടിടം
Saturday 18 March 2023 12:10 AM IST
ഏഴംകുളം : ഏഴംകുളം ഉടയാൻമുറ്റം അമ്പലത്തിന് സമീപമുള്ള കെ.ഐ.പി കെട്ടിടം നശിക്കുന്നു. കനാലിൽ ഷട്ടർ സംവിധാനം നിയന്ത്രണ വിധേയമാക്കാൻ എത്തുന്നവർക്ക് താമസിക്കാനാണ് കെട്ടിടം മുമ്പ് പണിഞ്ഞത്. എന്നാൽ ഷട്ടർ പ്രവർത്തിപ്പിക്കാൻ ആരും എത്തിയതായി അറിവില്ല. പണികൾ നടത്താത്തതിനാൽ കെട്ടിടത്തിന്റെ വാതിലും ജനലും നശിച്ച അവസ്ഥയിലാണ്. തറയും തകർന്നു. അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വീടുകൾ തകരുന്നവരെ പാർപ്പിക്കാൻ കഴിയുന്ന സ്ഥലമാണിത്. നവീകരണം നടത്തിയാൽ ദുരിതാശ്വാസ ക്യാമ്പായി മാറ്റാൻ കഴിയുന്ന കെട്ടിടമാണിത്.