'ദക്ഷിനാട്യ'യുടെ അരങ്ങേറ്റം നാളെ വൈലോപ്പിള്ളിയിൽ

Saturday 08 July 2023 4:46 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നൃത്ത പരിശീലന രംഗത്ത് സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന കലാ പ്രസ്ഥാനമായ 'ദക്ഷിനാട്യ' യുടെ 'അരങ്ങേറ്റം 2023 ' ജൂലായ് 9 വൈകുന്നേരം 5 മണിമുതൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. ഗുരു നവമി സതീഷിന്റെ കീഴിൽ ഭരതനാട്യം പരിശീലിച്ച ഏഴ് വിദ്യാർഥിനികളുടെ അരങ്ങേറ്റമാണ് നടക്കുന്നത്. കൊവിഡ് കാലത്ത് ഓൺലൈൻ ആയി പരിശീലനം തുടങ്ങിയ വിദ്യാർത്ഥികൾ വരെ ഈ ദിവസം അരങ്ങേറ്റം നടത്തുമെന്ന് ദക്ഷിനാട്യയുടെ മുഖ്യ പരിശീലകയും ഫൗണ്ടറുമായ നവമി സതീഷ് പറഞ്ഞു.

സമൂഹത്തിലെ വിവിധ തുറകളിലുള്ള വിദ്യാർത്ഥികളും മുപ്പതുമുതൽ അറുപത്തിരണ്ട് വയസുവരെയുള്ള വീട്ടമ്മമ്മാർ വരെ ഈ ദിവസം അരങ്ങിൽ എത്തുകയാണ്. ബാല്യ കൗമാര കാലങ്ങളിലെ ആഗ്രഹാഭിലാഷങ്ങൾ നിറവേറ്റാത്തവരുടെ സ്വപ്നങ്ങൾ കൂടി ചിലങ്കയണിയുകയാണ് ഈ ദിവസം.


ഭവരാഗ താളങ്ങളുടെ ആദ്യക്ഷരങ്ങളോട് നാട്യം കൂട്ടി ചേർത്ത ദക്ഷിണ ഭാരതത്തിന്റെ സ്വന്തം നാട്യ കലയായ ഭാരതനാട്യത്തിലാണ് ഏഴ് വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിക്കുന്നത്. ദക്ഷിനാട്യയുടെ മറ്റൊരു പ്രത്യേകത പ്രായഭേദമന്യേ പഠിതാക്കളുടെ സമയത്തിനനുസരിച്ച് ക്ലാസ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

Advertisement
Advertisement