എം. ജി. അറിയിപ്പുകൾ
വൈവാവോസി
രണ്ടാം സെമസ്റ്റർ എം.ഫിൽ (ബിസിനസ് സ്റ്റഡീസ്) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും എട്ടിന് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നടക്കും.
മൂല്യനിർണയം
എട്ടിന് കോട്ടയം, പാലാ, മൂവാറ്റുപുഴ, ആലുവ, കോഴഞ്ചേരി എന്നീ മേഖലാ മൂല്യനിർണയ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി.ജി. (സി.എസ്.എസ്) പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് അറിയിപ്പ് ലഭിച്ച അദ്ധ്യാപകർ കേന്ദ്രങ്ങളിൽ ഹാജരാകണം.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ക്യാറ്റ്/സിമാറ്റ്/കെമാറ്റ് യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളുമായി എട്ടിന് രാവിലെ 9.30ന് നേരിട്ട് ഹാജരാകണം. ഫോൺ: 04812732288.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്.എം.എസ്‌സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് മൈക്രോബയോളജി റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.ടെക് (സീപാസ്) സപ്ലിമെന്ററി, മൂന്ന്, അഞ്ച് സെമസ്റ്റർ റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2019 മാർച്ചിൽ നടന്ന ഏഴാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് ഫെലോ
ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആന്റ് എക്സ്റ്റൻഷൻസിലേക്ക് അസിസ്റ്റന്റ് ഫെലോ കം സോഷ്യൽ എക്സ്റ്റൻഷൻ കോ-ഓർഡിനേറ്റർ താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.