ലാസ്റ്റ്‌ഗ്രേഡ് സെർവന്റ്സ് അടക്കം 37 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനം

Tuesday 28 November 2023 12:00 AM IST

തിരുവനന്തപുരം: വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ്‌ഗ്രേഡ് സെർവന്റ്സ് തസ്തികയിലടക്കം 37 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി, കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റർ, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (സിദ്ധ), ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ, ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാത്ത്ലാബ് ടെക്നിഷ്യൻ, ആരോഗ്യ വകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്, പുരാവസ്തു വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും),തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ/പ്ലംബർ തുടങ്ങിയ സംസ്ഥാന, ജില്ലാ തല തസ്തികയിലേക്കാണ് വിജ്ഞാപനം.കൂടുതൽ വിവരങ്ങൾ 2023 ഡിസംബർ 15 ലക്കം പി.എസ്.സി ബുള്ളറ്റിനിൽ ലഭിക്കും.


റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ആർമേച്ചർ വൈൻഡർ (കാറ്റഗറി നമ്പർ 100/2022) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.


അർഹതാപട്ടിക പ്രസിദ്ധീകരിക്കും

യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 697/2022), കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ (കാറ്റഗറി നമ്പർ 493/2022), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2/ മെസഞ്ചർ/നൈറ്റ് വാച്ച്മാൻ (കാറ്റഗറി നമ്പർ 698/2022), കായിക യുവജനകാര്യ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 261/2022), ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 723/2022, 724/2022), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ (മത്സ്യഫെഡ്) ഫാംവർക്കർ - പാർട്ട് 1, 2, 3 (ജനറൽ, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 55/2022, 56/2022, 57/2022) തസ്തികകളിലേക്ക് അർഹത പട്ടിക പ്രസിദ്ധീകരിക്കും.

Advertisement
Advertisement