ഇൻഫോസിസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്

Wednesday 29 November 2023 12:00 AM IST

ഇൻഫോസിസ് ഫൗണ്ടേഷൻ 'ഇൻഫോസിസ് സ്റ്റം സ്റ്റാർസ്" സ്‌കോളർഷിപ്പിന് പെൺകുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം വർഷ ബിരുദ എൻജിനിയറിംഗ്, എം.ബി.ബി.എസ്, സയൻസ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ് വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. പ്രതിവർഷ കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്. പ്രതിവർഷം ഒരുലക്ഷം രൂപ സ്‌കോളർഷിപ് ലഭിക്കും. ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. www.infosys.com.

റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ

റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്‌കോളർഷിപ്പുകൾക്ക് ഒന്നാം വർഷ റഗുലർ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, എ.ഐ, മാത്‌സ് ആൻഡ് കമ്പ്യൂട്ടിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കെമിക്കൽ, മെക്കാനിക്കൽ, റിന്യൂവബിൾ ആൻഡ് ന്യൂ എനർജി, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിംഗ്, ലൈഫ് സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 7.5 ജി.പി.എ / GATE സ്‌കോർ പരിഗണിക്കും. ഡിസംബർ 17 വരെ അപേക്ഷിക്കാം. www.reliancefoundation.org.

ഫുഡ് ബയോടെക്‌നോളജിയിൽ ഗവേഷണം

മൊഹാലിയിലുള്ള നാഷണൽ അഗ്രി ഫുഡ് ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോടെക്‌നോളജിയിൽ പി എച്ച്.ഡി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ബയോടെക്‌നോളജി, ബയോഇൻഫോർമാറ്റിക്‌സ്, ഫുഡ്സയൻസ്, ന്യൂട്രിഷൻ, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഫുഡ് ടെക്‌നോളജി, പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി എന്നിവയിൽ ഗവേഷണത്തിന് അവസരങ്ങളുണ്ട്. ഡിസംബർ 16- നകം അപേക്ഷിക്കണം. www.nabi.res.in.

കളിനറി ഓണേഴ്‌സ് ബിരുദം

ഇന്ത്യൻ സ്‌കൂൾ ഒഫ് ഹോസ്പിറ്റാലിറ്റി നാലുവർഷ ബി.എ കളിനറി ഓണേഴ്‌സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. പാരീസിലെ ഇക്കോൽ ടുകേസ്സെയുമായി ചേർന്നാണ് കോഴ്‌സ് നടത്തുന്നത്. ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സാണിത്. പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടുവിനു കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. . www.admissions.ish.edu.in.

Advertisement
Advertisement