അദ്ധ്യാപികയെ ഇടിച്ചിട്ട പിക്കപ്പ് നിറുത്താതെപോയി

Thursday 30 November 2023 12:28 AM IST

മൂവാറ്റുപുഴ: സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപികയെ ഇടിച്ചിട്ട പിക്കപ്പ് നിറുത്താതെപോയി. മൂവാറ്റുപുഴ - കോതമംഗലം റൂട്ടിൽ പുതുപ്പാടികവലക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 1.45 യാണ് സംഭവം. സാരമായി പരിക്കേറ്റ പേഴയ്ക്കാപ്പിള്ളി വിളക്കത്ത് റസാഖിന്റ ഭാര്യ ഉമ്മുൽ മുഖീഷയെ (39 ) സ്വകാര്യ ആശുപത്രിയിൽ പ്ര

വേശിപ്പിച്ചു. മൂവാറ്റുപുഴ തർബിയത്ത് സ്കൂളിലെ അദ്ധ്യാപികയായ മുഖീഷ സ്കൂളിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്.

Advertisement
Advertisement