ഐ.എം.എ കൊച്ചി ചാമ്പ്യൻമാർ

Sunday 03 December 2023 8:11 PM IST

കൊച്ചി: അസോസിയേഷൻ ഒഫ് രജിസ്‌ട്രേഡ് സോഷ്യൽ ക്ലബ് ഒഫ് കേരളയുടെ നേതൃത്വത്തിൽ പാലക്കാട് നടന്ന ഓൾ കേരള പ്രൈസ് മണി മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ രാജ്യാന്തര താരങ്ങൾ അണിനിരന്ന ഐ.എം.എ കൊച്ചി ചാമ്പ്യൻമാരായി. തൃശൂർ ടെന്നീസ് ക്ലബിനെ പരാജയപ്പെടുത്തിയാണ് ചാമ്പ്യഷിപ്പ് കരസ്ഥമാക്കിയത്. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുത്തു. ജോർജ് തോമസ്, സന്ദീപ് നായർ, ലൂക്ക് വർഗീസ്, പ്രമോദ് മേനോൻ, ജസീൽ പി.ഇസ്മയിൽ, ഡോ.സുനിൽ മത്തായി എന്നിവരാണ് ഐ.എം.എ കൊച്ചിക്കു വേണ്ടി കളത്തിലിറങ്ങിയത്. സമാപന സമ്മേളനം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. പ്രേമകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement