ആരോഗ്യപരിപാലനത്തിന് ഇന്ത്യൻ സ്റ്റാൻഡേർഡ്

Tuesday 05 December 2023 1:37 AM IST

തിരുവനന്തപുരം: ആരോഗ്യപരിപാലനത്തിന് ഒരുവർഷത്തിനുള്ളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് കൊണ്ടുവരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ആയുഷ്) ഡോ. രഘു .എ പറഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ (ജിഎഎഫ് 2023) 'ആയുർവേദവും പൊതുജനാരോഗ്യവും" എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനങ്ങളിലെ ആരോഗ്യപരിപാലന സംവിധാനത്തിന് ഏകരൂപം കൊണ്ടുവരും. ഇതിന്റെ കരട് സംസ്ഥാനങ്ങൾക്ക് ഉടൻ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ലാത്വിയ സർവകലാശാലയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡിക് സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിന്തിജ സൗസ, കർണാടകയിലെ കെ.എൽ.ഇ അക്കാഡമി ഒഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് പ്രിൻസിപ്പൽ സുഹാസ് കുമാർ ഷെട്ടി, ബംഗളൂരു ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി റിസർച്ച് അസോസിയേറ്റ് ഡോ. മഹേഷ് മാധവ് മധ്പതി, ന്യൂഡൽഹി എ.ഐ.ഐ.എയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവ്കുമാർ എസ്. ഹാർതി, യൂണിവേഴ്സിറ്റി ഒഫ് ട്രാൻസ്ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജി പ്രൊഫസർ ഡോ. പി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement
Advertisement