കിഫ്ബി മസാല ബോണ്ട്: അപ്പീൽ ഇന്ന് പരിഗണിക്കും

Thursday 07 December 2023 4:57 AM IST

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ചട്ടലംഘനം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീണ്ടും സമൻസ് അയയ്ക്കാൻ ഇ.ഡിക്ക് അനുമതി നല്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ കിഫ്ബിയുടെയും മുൻ മന്ത്രി ടി.എം.തോമസ് ഐസക്കിന്റെയും അപ്പീൽ മറ്റൊരു ബെഞ്ച് ഇന്നു പരിഗണിക്കും.

ഇന്നലെ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹർജി എത്തിയെങ്കിലും ജസ്റ്റിസ് വി.ജി. അരുൺ പിന്മാറുകയായിരുന്നു. തുടർന്നാണ് മറ്റൊരു ബെഞ്ച് ഹർജി ഇന്നു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹർജി നേരത്തേ പരിഗണിച്ചത് ജസ്റ്റിസ് വി.ജി. അരുണായിരുന്നു.

Advertisement
Advertisement