സിനിമാനടനായ ഡോക്ടറുടെ നേതൃത്വത്തിൽ വ്യാജമദ്യനിർമാണം; ആറ് പേർ പിടിയിൽ

Saturday 09 December 2023 10:01 AM IST

തൃശൂർ: സിനിമാനടനായ ഡോക്ടറുടെ നേതൃത്വത്തിൽ വ്യാജമദ്യനിർമാണം. തൃശൂർ പെരിങ്ങോട്ടുകരയിലാണ് സംഭവം. ഇവിടത്തെ വ്യാജമദ്യനിർമാണ കേന്ദ്രത്തിൽ നിന്ന് 1200 ലിറ്റർ മദ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടർ അനൂപ് ഉൾപ്പെടെ ആറ് പേർ കസ്റ്റഡിയിലായി.

സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് കസ്റ്റ‌ിയിലായ മറ്റ് പ്രതികൾ.