മഹുവ മൊയിത്രയുടെ ഹർജി തള്ളി

Saturday 24 February 2024 2:26 AM IST

ന്യൂഡൽഹി: ഫെമ നിയമലംഘനം ആരോപിച്ചുള്ള അന്വേഷണത്തിലെ വിവരങ്ങൾ ഇ.ഡി മാദ്ധ്യമങ്ങൾക്ക് ചോർത്തുന്നുവെന്ന മഹുവ മൊയിത്രയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റേതാണ് നടപടി. ഇ.ഡിയെ വിലക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്നും മഹുവ ആവശ്യപ്പെട്ടിരുന്നു. വിവരം ചോർത്തൽ ആരോപണം കോടതിയിൽ ഇ.ഡി നിഷേധിച്ചു.