40 സംവിധായകരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കും

Monday 26 February 2024 3:49 AM IST

തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേൽ മുതൽ സമകാലീന മലയാള സിനിമാ സംവിധായകർ വരെയുള്ളവരിൽ നിന്ന് 40 പേരെ തിരഞ്ഞെടുത്ത് അവരുടെ ഛായാചിത്രങ്ങൾ ഇന്ന് മുതൽ മാർച്ച് 3 വരെ എൽ.കെ.എ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കും. ജെ.സി.ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ നാല് ദിവസങ്ങളിലായി പ്രശസ്‌തരുടെ വിന്റേജ് ഫിലിം ഷോയും ആർട്ട് ക്യാമ്പുകളും നടക്കും.

Advertisement
Advertisement