'ശിവാഞ്ജലി' പ്രകാശനം ചെയ്തു

Monday 26 February 2024 12:19 AM IST

ചേർത്തല: ശിവാഞ്ജലി എന്ന പേരിൽ തിരുവാതിരകളി പാട്ടുകളുടെ സി.ഡി പ്രകാശനം നടൻ ജയറാം നിർവഹിച്ചു. വയലിസ്റ്റ് തിരുവിഴ ശിവാനന്ദൻ സി.ഡി ഏറ്റുവാങ്ങി. തിരുവിഴ ടി.പി.ബാലചന്ദ്രൻ രചിച്ച് വേണു തിരുവിഴ സംഗീതം നൽകി തിരുവിഴ പെരിയമനയിൽ കൃഷ്ണേന്ദുവും കൃഷ്ണവേണിയുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ശിവപുരാണത്തിലെ പാർവതി പരിണയമാണ് ഇതിവൃത്തം.11 രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ 30 മിനിട്ട് നീണ്ടുനിൽക്കുന്ന രാഗമാലികയാണ് പാട്ടുകൾ. ചടങ്ങിൽ പാർവതി ജയറാം, മധു എൻ.പോറ്റി, ശ്രീജ മധു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement