വികസനകാര്യത്തിൽ കേരളകൗമുദിയുടേത് പോസിറ്റീവ് സമീപനം: പി.രാജീവ്

Tuesday 27 February 2024 4:34 AM IST

കോഴിക്കോട്: എക്കാലത്തും കേരളത്തിന്റെ വ്യവസായ വികസന രംഗത്ത് പോസിറ്റീവായ സമീപനം സ്വീകരിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി പി.രാജീവ്. കേരളകൗമുദി ദിനപത്രത്തിന്റെ 113-ാം വാർഷികത്തിന്റെയും കൗമുദി ടി.വി പത്താം വാർഷികാഘോഷത്തിന്റെയും ഭാഗമായി ബംഗളുരുവിൽ സംഘടിപ്പിച്ച 'ഷോകെയ്‌സ് ഒഫ് കേരള" ഇൻഡസ്ട്രിയൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതു കാര്യത്തിലും പോസിറ്റീവ് സമീപനമാണ് കേരളകൗമുദി സ്വീകരിക്കാറുള്ളത്. കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ കാര്യത്തിലും ഇത്തരത്തിലാണ്. ഇതിനാലാണ് ബംഗളൂരുവിൽ സംഘടിപ്പിച്ച കേരള കൗമുദി 'ഷോകെയ്‌സ് ഒഫ് കേരള" ഇൻഡസ്ട്രിയൽ കോൺക്ലേവ് പരിപാടിയിലേക്ക് മാത്രമായി താൻ എത്തിയതെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ആശയത്തെ മുറുകെപ്പിടിച്ചാണ് കേരള കൗമുദിയുടെ സഞ്ചാരം. ഗുരു ഒരു ഘട്ടത്തിൽ ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്തു. അതിന് ശേഷം അദ്ദേഹം ആഹ്വാനം ചെയ്തത് വ്യവസായ സ്ഥാപനങ്ങളെയാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വ്യവസായ സംരഭങ്ങൾക്ക് സാദ്ധ്യത കുറഞ്ഞ ഇടമാണ് കേരളം. സ്ഥല ലഭ്യത വലിയ പ്രശ്നമാണ്. കാടും തണ്ണീർത്തടങ്ങളും കഴിഞ്ഞാൽ ചെറിയ ശതമാനം ഭൂമിയാണ് ബാക്കിയുള്ളത്. ലഭ്യമായ സ്ഥലത്തിനനുസരിച്ചുള്ള ആശയങ്ങളും സംരംഭങ്ങളുമാണ് കേരളം വ്യവസായ മേഖലയിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബംഗളൂരു ഷാംഗ്രില ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖ പ്രഭാഷണം നടത്തി. കേരള കൗമുദിയുടേയും കൗമുദി ടിവിയുടേയും ഉപഹാരം മന്ത്രി പി രാജീവിന് ശങ്കർ ഹിമഗിരി സമർപ്പിച്ചു. പത്മശ്രീ ഡോ. എച്ച്.ആർ നാഗേന്ദ്ര (ചാൻസലർ, സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമസ്ഥാന), ഡോ. ജോസഫ് വി.ജി (ചാൻസലർ, ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി), ഫെഡറേഷൻ ഒഫ് കർണാടക ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രമേഷ് ചന്ദ്ര ലഹോട്ടി, കേരളകൗമുദി മാർക്കറ്റിംഗ് ജനറൽ മാനേജർ ഷിറാസ് ജലാൽ തുടങ്ങിയവർ പ്രസംഗിച്ചു. വ്യവസായ രംഗത്തെ പ്രമുഖരായ പത്മശ്രീ ഡോ. എച്ച്.ആർ നാഗേന്ദ്ര (ചാൻസലർ, സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമസ്ഥാന), ഡോ. ജോസഫ് വി.ജി (ചാൻസലർ, ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി), ഡോ. പി.കൃഷ്ണകുമാർ (ഡയറക്ടർ ആൻഡ് സി.ഇ.ഒ നംഗൽവാല ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, അൽവാർ, രാജസ്ഥാൻ), ടോം എം ജോസഫ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ -സ്‌റ്റാറ്ററി ആൻഡ് ഡെവലപ്‌മെന്റ് , ഐ.എസ്‌.ഡി.സി ഗ്ലോബൽ), പി.സുകുമാരൻ ( ജോയിന്റ് മാനേജിംഗ് ഡയറക്ടർ -റിനാക് ഇന്ത്യ ലിമിറ്റഡ് ),സോജോ എബ്രഹാം( റിനാക് ഇന്ത്യ ലിമിറ്റഡ് സി.ഇ.ഒ), രമേഷ് കുമാർ പി.ജെ( മാനേജിംഗ് ഡയറക്ടർ, രാഹുൽ എന്റർപ്രൈസസ് ബാംഗ്ലൂർ), വിഷ്ണു അനിൽ, (ഡയറക്ടർ, എം ജെ അവ്യന്ന, റിസോർട്ട്സ് ആൻഡ് കൺവെൻഷൻ സെന്റർ), ജെയ്‌ജോ ജോസഫ്, (സി.ഇ.ഒ എ.എ. അഡ്വർടൈസിംഗ് കമ്പനി ബാംഗ്ലൂർ), ജെസി ലോറൻസ് ( മാനേജിംഗ് ഡയറക്ടർ, ലോറസ് ക്ലോത്തിംഗ് പ്രെെവറ്റ് ലിമിറ്റഡ്) എന്നിവരെ വ്യവസായ മന്ത്രി പി.രാജീവ് കേരളകൗമുദിയുടെ ഉപഹാരം നൽകി ആദരിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ സ്വാഗതവും കൗമുദി ടിവി നോർത്ത് ഹെഡ് കെ.വി.രജീഷ് നന്ദിയും പറഞ്ഞു.

Advertisement
Advertisement