നീതി ബോധമുള്ളവർ സ്വാഗതം ചെയ്യുന്ന വിധി: മുല്ലപ്പള്ളി

Wednesday 28 February 2024 12:17 AM IST

കണ്ണൂർ:ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷ ഉയർത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി നീതിബോധമുള്ള മുഴുവനാളുകളും സ്വാഗതം ചെയ്യുന്നതാണെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേ സമയം ചന്ദ്രശേഖരൻ കൊലക്കേസിലെ രാഷ്ട്രീയ ഗൂഢാലോചന ഇപ്പോഴും പൂർണമായും പുറത്തു വന്നിട്ടില്ലെന്നതിനാൽ അത് കൂടി സമഗ്രമായി അന്വേഷിക്കപ്പെടേണ്ടതുണ്ട്. കുറ്റവാളികളെ തീറ്റിപ്പോറ്റി രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന സി.പി.എം. ശൈലി ഒരിക്കൽ കൂടി കേരളത്തിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ ഒരു വലിയ അളവോളം ഈ വിധി സഹായകമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Advertisement
Advertisement