'നാം ഇന്ത്യയിലെ ജനങ്ങൾ' കലാജാഥയ്ക്ക് സ്വീകരണം 

Thursday 29 February 2024 1:22 AM IST

മാന്നാർ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'നാം ഇന്ത്യയിലെ ജനങ്ങൾ' കലാജാഥയ്ക്ക് മാന്നാർ സ്റ്റോർ ജംഗ്ഷനിൽ സ്വീകരണം നൽകി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ മേഖലപ്രസിഡന്റ് എം.പി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ആർ സ്മാരക സമിതി മുൻ ചെയർമാൻ പ്രൊഫ. പി.ഡി ശശിധരൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരക്കൽ, പി.എൻ.ശെൽവരാജൻ, അനന്തകൃഷ്ണൻ, പി.രാജേഷ്, രാജേഷ് കല്യാൺ, ലാജി ജോസഫ്, പി.സജിത്ത്, ബി.സന്തോഷ് കുമാർ, പി.സി.ശ്രീകുമാർ, ബി.ബിന്ദു, സുരേഷ് പി.ഗോപി, വി.ഷാജി മോൻ, മുഹമ്മദ് അജിത്ത് എന്നിവർ സംസാരിച്ചു.

Advertisement
Advertisement