നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിൽ

Sunday 03 March 2024 1:41 AM IST

ഫരീദാബാദ്: നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ട ഗ്രാമത്തിലാണ് സംഭവം. മൃതദേഹം ഇന്നലെ രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണത്തെക്കുറിച്ച് പറയാനാകു എന്ന് പൊലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണെന്ന് കരുതുന്നെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു.

Advertisement
Advertisement