കാലിക്കറ്റ് ഹീറോസ് ഒന്നാമത്
ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗ് പുതിയ സീസണിൽ വിജയ വഴിയിൽ തിരിച്ചെത്തി കാലിക്കറ്റ് ഹീറോസ്. ഇന്നലെ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് ഹൈദരാബാദ് ബ്ലാക് ഹോക്സിനെയാണ് കാലിക്കറ്റ് തോൽപ്പിച്ചത്. സ്കോർ: 15-13, 18-16, 16-14. ചിരാഗ് യാദവ് ആണ് കളിയിലെ താരം. സീസണിലെ നാലാം ജയത്തോടെ എട്ടു പോയിന്റുമായി ടീം വീണ്ടും ഒന്നാം സ്ഥാനത്തേക്കുയർന്നു. അഹമ്മദാബാദ്, മുംബയ് ടീമുകൾക്ക് ഒരേ പോയിന്റാണെങ്കിലും സെറ്റ്, പോയിന്റ് ഡിഫറൻസിലെ മികവാണ് ഹീറോസിനെ മുന്നിലെത്തിച്ചത്.
ഇന്ന് രണ്ട് മത്സരങ്ങൾ
വൈകിട്ട് 6.30ന് കൊൽക്കത്ത തണ്ടർബോൾട്ട്സ് ഡൽഹി തൂഫാൻസിനെ നേരിടും. രാത്റി 8.30ന് അഹമ്മദാബാദ് ഡിഫൻഡേഴ്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏറ്റുമുട്ടും.
അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലൂ സ്പൈക്കേഴ്സിന് ഇതുവരെ ജയം കണ്ടെത്താനായിട്ടില്ല. സോണി സ്പോർട്സ് നെറ്റ്വർക്കിലും സോണി ലിവിലും തത്സമയം കാണാം