കാലിക്കറ്റ് ഹീറോസ് ഒന്നാമത്

Sunday 03 March 2024 3:18 AM IST

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗ് പുതിയ സീസണിൽ വിജയ വഴിയിൽ തിരിച്ചെത്തി കാലിക്ക​റ്റ് ഹീറോസ്. ഇന്നലെ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള മൂന്ന് സെ​റ്റുകൾക്ക് ഹൈദരാബാദ് ബ്ലാക് ഹോക്സിനെയാണ് കാലിക്ക​റ്റ് തോൽപ്പിച്ചത്. സ്‌കോർ: 15-13, 18-16, 16-14. ചിരാഗ് യാദവ് ആണ് കളിയിലെ താരം. സീസണിലെ നാലാം ജയത്തോടെ എട്ടു പോയിന്റുമായി ടീം വീണ്ടും ഒന്നാം സ്ഥാനത്തേക്കുയർന്നു. അഹമ്മദാബാദ്, മുംബയ് ടീമുകൾക്ക് ഒരേ പോയിന്റാണെങ്കിലും സെ​റ്റ്, പോയിന്റ് ഡിഫറൻസിലെ മികവാണ് ഹീറോസിനെ മുന്നിലെത്തിച്ചത്.

ഇന്ന് രണ്ട് മത്സരങ്ങൾ
വൈകിട്ട് 6.30ന് കൊൽക്കത്ത തണ്ടർബോൾട്ട്സ് ഡൽഹി തൂഫാൻസിനെ നേരിടും. രാത്റി 8.30ന് അഹമ്മദാബാദ് ഡിഫൻഡേഴ്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏ​റ്റുമുട്ടും.


അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലൂ സ്പൈക്കേഴ്സിന് ഇതുവരെ ജയം കണ്ടെത്താനായിട്ടില്ല. സോണി സ്പോർട്സ് നെ​റ്റ്വർക്കിലും സോണി ലിവിലും തത്സമയം കാണാം

Advertisement
Advertisement