ഔട്ട്‌ഡോർ പാർട്ടിക്കിടെ വെടിവെയ്പ്പ്: 4 പേർ കൊല്ലപ്പെട്ടു.

Tuesday 05 March 2024 1:27 AM IST

കിംഗ് സിറ്റി: സെൻട്രൽ കാലിഫോർണിയയിൽ ഔട്ട്‌ഡോർ പാർട്ടിക്ക് നേരെ മുഖംമൂടി ധരിച്ച ഒരു സംഘം വെടിയുതിർത്തതിൽ നാല് മരണം. 3 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വസതിക്ക് പുറത്ത് സംഘടിപ്പിച്ച പാർട്ടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. കാറിലെത്തിയ മുഖം മൂടി ധരിച്ച അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ശേഷം കാറിൽ കയറി രക്ഷപ്പെട്ടു. മൂന്ന് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിൽ പോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ സലീനാസിലെ നാറ്റിവിഡാഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Advertisement
Advertisement