പാക് താരങ്ങളെ സൈനിക അഭ്യാസങ്ങൾ പഠിക്കാനയച്ച് ക്രിക്കറ്റ് ബോ‌ർഡ്; ദൃശ്യങ്ങൾ കണ്ട് ഞെട്ടി കായികലോകം

Tuesday 02 April 2024 2:49 PM IST

ഇസ്‌ലാമാബാദ്: ക്യാപ്‌ടനായി തിരിച്ചെത്തിയ ബാബർ അസമിന്റെ നേതൃത്വത്തിൽ സൈനിക അഭ്യാസങ്ങൾ പരിശീലിക്കുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ദൃശ്യങ്ങൾ വൈറലാവുന്നു. കാകൂലിലെ ആ‌ർമി സ്‌‌കൂൾ ഒഫ് ഫിസിക്കൽ ട്രെയിനിംഗിലാണ് (എസ്‌പിടി) ക്രിക്കറ്റ് താരങ്ങൾ രണ്ടാഴ്‌ചത്തെ പരിശീലനം നടത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആണ് പരിശീലനം സംഘടിപ്പിച്ചത്.

ക്രിക്കറ്റ് താരങ്ങൾ കഠിനമായ കായികാഭ്യാസങ്ങൾ പരിശീലിക്കുന്നത് പിസിബി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം. ഷഹീൻ അഫ്രീദിയിൽ നിന്ന് ക്യാപ്‌ടൻസി തിരികെ വാങ്ങി ബാബർ അസം വാർത്തകളിലും വിവാദങ്ങളിലും നിറയുന്നതിനിടെയാണ് പിസിബി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബാബർ അസം, മുഹമ്മദ് റിസ്വാൻ, സയിം അയൂബ്, ഫക്‌‌തർ സമാൻ, സഹിബ്‌സാദ ഫർഹാൻ, ഹസീബുല്ല, സൗദ് ഷക്കീൽ, ഉസ്‌‌മാൻ ഖാൻ, മുഹമ്മദ് ഹാരിസ്, സൽമാൻ അലി അഘ, അസം ഖാൻ, ഇഫ്‌തികർ അഹമ്മദ്, ഇ‌ർഫാൻ ഖാൻ നിയാസി, ഷദാബ് ഖാൻ, ഇമാദ് വസീം, ഉസാമ മിർ, മുഹമ്മദ് നവാസ്, മെഹ്‌റാൻ മുംതാസ്, അബ്രാർ അഹമ്മദ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, ഹസൻ അലി, മുഹമ്മദ് അലി, സമാൻ ഖാൻ, മുഹമ്മദ് വാസിം ജൂനിയർ, ആമിർ ജമാൽ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിർ എന്നീ താരങ്ങളാണ് സൈനിക പരിശീലനത്തിൽ പങ്കെടുത്തത്.

Advertisement
Advertisement