106 -ാം വയസിൽ കുഞ്ഞമ്മ മുത്തശ്ശിക്ക് വീട്ടിൽ വോട്ട്

Tuesday 16 April 2024 12:00 AM IST
ഇടുക്കി നീലിവയൽ സ്വദേശിയായ 106 വയസുള്ള കുഞ്ഞമ്മ മുത്തശ്ശി സ്വന്തം വീട്ടിൽ സമ്മതിദാന അവകാശം നിർവഹിക്കുന്നു

ഇടുക്കി: 106-ാം വയസ്സിൽ ആദ്യമായി സ്വന്തം വീട്ടിൽ വോട്ട് ചെയ്തു ഇടുക്കി നീലിവയൽ വെട്ടിക്കാവുങ്കൽ സ്വദേശിയായ കുഞ്ഞമ്മ. 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷിയുള്ളവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന 'വീട്ടിൽ നിന്നും വോട്ട്' (ഹോം വോട്ടിങ്) പദ്ധതിയുടെ ഭാഗമായാണ് കുഞ്ഞമ്മ മുത്തശ്ശി സ്വന്തം വീട്ടിൽ വോട്ടു രേഖപ്പെടുത്തിയത്. 114-ാം നമ്പർ സരസ്വതിവിദ്യാപീഠം സ്‌കൂൾ പാറക്കടവ് ബൂത്തിലെ 787- ാം നമ്പർ വോട്ടറാണ് മുത്തശ്ശി. വോട്ടു ചെയ്യിക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് വോട്ടിംഗ് നടപടിക്രമങ്ങൾ മനസ്സിലാക്കിയ ശേഷം വോട്ടു രേഖപ്പെടുത്തിയ ബാലറ്റു പേപ്പർ കവറിലാക്കി പെട്ടിയിൽ നിക്ഷേപിച്ചു. പ്രായത്തിന്റെ അവശതകൾ ഇല്ലാതെ മഹത്തായ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായതിന്റെ സംതൃപ്തിയിൽ ഉദ്യോഗസ്ഥർക്കൊപ്പം ഒരു ഫോട്ടോ കൂടിയായപ്പോൾ മുത്തശ്ശിക്ക് പെരുത്ത് സന്തോഷം.

Advertisement
Advertisement