ഓട വൃത്തിയാക്കി; ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു
Saturday 20 April 2024 3:55 AM IST
ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ കൊടിനടയിൽ ഡ്രെയിനേജ് പൊട്ടിയൊഴുകിയ ഓട വൃത്തിയാക്കിയ മരാമത്ത് ഉദ്യോഗസ്ഥരെ ഫ്രാബ്സ് അഭിനന്ദിച്ചു.കഴിഞ്ഞ ഒരു മാസമായി കൊടിനടയിൽ ഓട പൊട്ടി ഡ്രെയിനേജ് മാലിന്യം റോഡിലൂടെ ഒഴുകുകയായിരുന്നു.ഫ്രാബ്സ് ഭാരവാഹികൾ സോഷ്യൽ മീഡിയ വഴിയും ഡ്രെയിനേജ് മാലിന്യപ്രതിസന്ധി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.തുടർന്ന് വേഗത്തിൽ പൊട്ടിപ്പൊളിഞ്ഞ ഓട നവീകരിച്ച ഉദ്യോഗസ്ഥർക്ക് ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ നന്ദിയറിയിച്ചു.