തിരഞ്ഞെടുപ്പ്: സ്ലിപ്പ് വിതരണം

Saturday 20 April 2024 12:15 AM IST
തിരഞ്ഞെടുപ്പ്:

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിൽ 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടർമാർക്കുള്ള വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം തുടങ്ങി. ബി.എൽ.ഒമാർ ഭവന സന്ദർശനം നടത്തിയാണ് സ്ലിപ്പുകൾ വിതരണം ചെയ്യുന്നത്. ആകെ 21,16,876 വോട്ടർമാരിൽ 14,14,865 വോട്ടർമാർക്ക് ഇതിനോടകം വിതരണം ചെയ്തു. ബാക്കിയുള്ള 7,02,011 വോട്ടർമാർക്ക് ഏപ്രിൽ 21നു വൈകിട്ട് അഞ്ചിനകം വിതരണം ചെയ്യും. അതിനു ശേഷവും ഏതെങ്കിലും വോട്ടർക്ക് സ്ലിപ്പുകൾ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ജില്ലാ ഇലക്ഷൻ കോൾ സെന്റർ ടോൾ ഫ്രീ നമ്പറായ 1950ൽ ബന്ധപ്പെടാം. ഇക്കാര്യത്തിൽ ആവശ്യമായ തുടർ നടപടികൾ ജില്ലാ ഇലക്ഷൻ ഓഫീസർ സ്വീകരിക്കും. ജില്ലയിലെ മുഴുവൻ വീടുകളിലും തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി മലയാളത്തിൽ അച്ചടിച്ച പോക്കറ്റ് വോട്ടർ ഗൈഡും ബി.എൽ.ഒ മുഖാന്തിരം വിതരണം ചെയ്യുന്നുണ്ട്.

Advertisement
Advertisement