6 ഐ.എ.എസുകാർക്ക് നിരീക്ഷണ ചുമതല

Saturday 20 April 2024 4:12 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരെ അന്യസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. ജലഅതോറിട്ടി എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ എൻ.മാധവൻ, ധനവകുപ്പ് സ്പെഷ്യൽ സെക്രട്ടറി മിർ മുഹമ്മദ്, എൻ.എച്ച്.എം ഡയറക്ടർ കെ.ജീവൻ ബാബു, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ഹരിത വി.കുമാർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്. ഇവരുടെ ചുമതല ഡോ. ദിനേശൻ ചെറുവത്ത്, ആസിഫ് കെ.യൂസഫ്, കേശവേന്ദ്രകുമാർ, അഫ്സാന പർവീൺ, ആനി ജൂല തോമസ്, മേഘശ്രീ എന്നിവർക്ക് നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

Advertisement
Advertisement