കെ.എം.എ അവാർഡ് നിശ

Saturday 20 April 2024 4:30 PM IST

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഈ വർഷത്തെ അവാർഡുകൾ 22 ന് സമ്മാനിക്കും. വൈകിട്ട് 6 ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ. ജയകുമാർ മുഖ്യാതിഥിയാകും. ഐ.ടി ലീഡർഷിപ്പ് അവാർഡ് ടാറ്റ കൺസൾട്ടൻസി സർവീസസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പിക്കും മാനേജർ ഒഫ് ദി ഇയർ അവാർഡ് ഫെഡറൽ ബാങ്ക് ടാലന്റ് അക്വിസിഷൻ ആൻഡ് ഡിപ്ലോയ്‌മെന്റ് വൈസ് പ്രസിഡന്റ് എ. സബീന ഷാജിക്കും സമ്മാനിക്കുമെന്ന് കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണൻ, ഓണററി സെക്രട്ടറി ദിലീപ് നാരായണൻ എന്നിവർ അറിയിച്ചു.

Advertisement
Advertisement