വോട്ട് രേഖപ്പെടുത്തി 15 മിനിട്ടിന് ശേഷം വൃദ്ധൻ മരിച്ചു

Saturday 20 April 2024 7:16 PM IST

തോടനാൽ : ലോക്‌സഭ തിരഞ്ഞെടുപ്പിലെ സമ്മതിദാനാവകാശം വിനയോഗിച്ച് മിനിറ്റുകൾക്കകം വൃദ്ധൻ മരിച്ചു. കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ (99) ആണ് മരിച്ചത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ്
വോട്ട് ചെയ്ത്. 15 മിനിട്ടിനകം മരണം സംഭവിച്ചതായി കൂടെ താമസിക്കുന്ന കൊച്ചുമകൻ ദയൻ പറഞ്ഞു. വാർദ്ധക്യസഹജമായ അസുഖത്താൽ അവശനായിരുന്നു. ഭാര്യ : പരേതയായ സരോജിനിയമ്മ. മനക്കുന്ന് എള്ളംപ്ലാക്കൽ കുടുംബാംഗം. മകൾ :പരേതയായ തങ്കമണി പുരുഷോത്തമൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എറയണ്ണൂർ തറവാട് വീട്ടുവളപ്പിൽ.

Advertisement
Advertisement