കോൾ സെന്ററിൽ സപ്തഭാഷ, പുറമെ ആംഗ്യഭാഷയും കാസർകോട്ടെ ഇലക്ഷൻ കൺട്രോൾ റൂം സൂപ്പറാ....

Saturday 20 April 2024 9:27 PM IST

കാസർകോട്: 2024 ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനമൊരുക്കി കൺട്രോൾ റൂം. ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളുകളുടെയും സംശയങ്ങളും പരാതികളും കൃത്യമായി ദൂരീകരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് ഇലക്ഷൻ കൺട്രോൾ റൂം ചാർജ് ഓഫീസർ ആദിൽ മുഹമ്മദ് പറഞ്ഞു.

നാളെ മുതൽ 25 വരെയാണ് ഈ സേവനം ലഭിക്കുക. വനിതാ ശിശുവികസന ഒഫീസിലെ ക്ലർക്ക് ടി. പവിത്രൻ വീഡിയോ കോൾ മുഖേന ആംഗ്യ ഭാഷയിൽ സംശയ നിവാരണം നടത്തും. കൂടാതെ നാളെയും മറ്റന്നാളും ഏഴു ഭാഷകളിലും പൊതുജനങ്ങൾക്ക് മറുപടി നൽകാനുള്ള സംവിധാനം കൺട്രോൾ റൂം മുഖേന ഒരുക്കീട്ടുണ്ട്. സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിൽ മലയാളം, കന്നട, ബ്യാരി, തുളു, ഉറുദു, കൊങ്കിണി, മറാഠി എന്നീ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും സംശയനിവാരണം നടത്താം.ടോൾഫ്രീ നമ്പർ 1950.പ്രവർത്തനസമയം രാവിലെ പത്ത് മണി മുതൽ 5 വരെ .വീഡിയോ കാളിന് വാട്സ് ആപ് നമ്പർ 9947824180.

Advertisement
Advertisement