ബി.ജെ.പി എന്നാൽ ഭാരതീയ ബോണ്ട് പാര്‍ട്ടിയെന്ന് വൃന്ദ

Sunday 21 April 2024 12:02 AM IST

പുതുക്കാട് : ബി.ജെ.പി എന്നാൽ ഭാരതീയ ബോണ്ട് പാർട്ടിയാണെന്ന് വൃന്ദ കാരാട്ട്. പാലിയേക്കരയിൽ എൽ.ഡി.എഫ് നെന്മണിക്കര പഞ്ചായത്ത് തല റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ. ബി.ജെ.പി ഭരണത്തിൽ 4 ലക്ഷം കർഷകരും അനേകം ദിവസക്കൂലിക്കാരും ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തു. അവരുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ഇവരെ പറ്റി ഒന്നും പറയുന്നില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മതത്തെ ബി.ജെ.പി രാഷ്ട്രീയ ഉപകരണമാക്കി മാറ്റി. ഇന്ത്യയുടെ ഹൃദയം അഥവാ ഭരണഘടന രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും വൃന്ദ പറഞ്ഞു. എം.ആർ.സഹദേവൻ അദ്ധ്യക്ഷനായി. കെ.കെ.രാമചന്ദ്രൻ എം.എൽ.എ, കെ.പി.രാജേന്ദ്രൻ, ഫ്രഡ്ഡി കെ.താഴത്ത്, പി.കെ.ശേഖരൻ, എൻ.എൻ.ദിവാകരൻ, കെ.എ.സുരേഷ്, കെ.എം.വാസുദേവൻ, കെ.വി.മണിലാൽ, കെ.എം.ബാബു, വി.ആർ.സുരേഷ്, ഓമന കൃഷ്ണൻകുട്ടി, ഷീല മനോഹരൻ, ഷീല ജോർജ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement