പാലക്കാട് ഉൾനാടൻ ഗ്രാമങ്ങൾ പൊറാട്ടുനാടക സീസണിൽ

Monday 22 April 2024 12:53 AM IST

കൊല്ലങ്കോട്: ജില്ലയുടെ തെക്ക് കിഴക്ക് ഗ്രാമാതിർത്തികൾ മാരിയമ്മൻ പൊങ്കലും പൊറാട്ടുനാടകത്തിന്റെയും സീസണിലാണ്. ജില്ലയിൽ പ്രചാരണത്തിലുള്ള ഗ്രാമീണ നാടകമാണ് പൊറാട്ടു നാടകം അഥവാ പൊറാട്ടുകളി. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പ്രത്യേകമായി മാരിയമ്മൻ ക്ഷേത്രങ്ങളിൽ ചെണ്ടമേളവും മാവിളക്കും ഉച്ചയ്ക്ക് പൊങ്കാല (പൊങ്കൽ) വെയ്പ്പിനു ശേഷം രാത്രി പാലക്കാടിന്റെ തനത് കലാരൂപമായ പൊറാട്ടുനാടകം അരങ്ങേറുന്നത്. രാത്രി അംബലമുറ്റത്തോ കൊയ്ത്ത് ഒഴിഞ്ഞ പാടത്തോ പന്തലിട്ട് പുറാട്ട് അവതരിപ്പിക്കുന്ന കളിക്കാർക്ക് വേഷവിതനം ഒരുക്കുന്നതിനായി അണിയറ ഒരുക്കിയുമാണ് നേരം പുലരുന്നതുവരെയുള്ള കളി അവസാനിക്കുന്നത്. അമ്പലത്തിന്റെ പുറത്ത് നടക്കുന്നതിനാലാണ് പുറാട്ട് എന്ന പേര് ലഭിച്ചത്. നിലനിന്നിരുന്ന ജാതീയ വ്യവസ്ഥക്കെതിരെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ ചെറുത്ത് നിൽപ്പും പ്രതിഷേധവും നിത്യജീവിതത്തിലെ സംഭവങ്ങളാണ് ഹാസ്യകലാവിരുന്നൊരുക്കി പൊറാട്ടുനാടകത്തിൽ പ്രതിവാദിക്കുന്നത്.
പാണൻസമുദായത്തിൽപ്പെട്ടവരായിരുന്നു ഒരു കാലത്ത് കളിയുടെ പ്രധാന കലാകാരൻമാർ. ആണുങ്ങൾ പെൺവേഷം കെട്ടി പെൺ ശബ്ദത്തിൽ ആടിയും പാടിയും അവതരിപ്പിക്കുന്നു. നിരവധി പുരസ്‌ക്കാരവും സംസ്ഥാന കേന്ദ്ര സർക്കാർഫോക്ക്‌ലോർ അവാർഡ് ജേതാവുമായ മണ്ണൂർ ചന്ദ്രൻ ആശാന്റെ ശിക്ഷണത്തിൽ അടുത്തകാലത്തായി സത്രീവേഷം സ്ത്രീകൾ തന്നെ അവതരിപ്പിച്ച് രംഗത്ത് എത്തിച്ച് പ്രശസ്തി നേടിയിട്ടുണ്ട്.

പൊറാട്ടുനാടകം
16-ഓളം പേർ പങ്കെടുക്കുന്ന സംഘത്തിൽ പശ്ചാത്തല വാദ്യമായി ചെണ്ട, ഇലത്താളം, മദളം, ഹാർമോണിയം ഉപയോഗിക്കുന്നത്. ഗണപതിയെയും സുബ്രഹ്മണ്യൻ സ്തുതിച്ചുപാടി ആദ്യത്തെ വേഷം ദാസി വരുന്നതോടെയാണ് തുടക്കം. കളിയുടെ ആദ്യംമുതൽ അവസാനം വരെ വിദൂഷകനായ ഒരു ചോദ്യക്കാരൻ ഉണ്ടാകും. കളിയെ നിയന്ത്രിക്കുന്നത് കാണികളുമായുള്ള ബന്ധം ഉറപ്പുവരുത്തുന്നത് ചോദ്യക്കാരനാണ് (സൂത്രധാരൻ). പൊറാട്ടു വേഷങ്ങൾ പരിചയപ്പെടുത്തുന്ന ചുമതലയും ചോദ്യക്കാരനാണ് അതാത് സമുദായത്തിന്റെ വേഷവിധാനത്തിലൂടെയുള്ള രംഗപ്രവേശനം നടത്തിവരുന്ന കഥാപാത്രങ്ങളോടൊപ്പം തുല്യ പ്രാധാന്യവും ചോദ്യക്കാരനുണ്ട്.

ദാസി വേഷം ശേഷം വ്യാപാരവുമായി ബന്ധപ്പെട്ടുള്ള പൊറാട്ടാണ് മാപ്പിള, മാപ്പിളച്ചി പൊറാട്ട്. കൃഷി പണിക്കാവശ്യമായ കൊട്ട, വട്ടി നെയ്ത്ത്നിർമ്മാണവുമായുള്ള വേഷമാണ് കവറയും കവറച്ചിയും കൃഷി പണിയും ജോലിയുമായി ബന്ധപ്പെട്ടതാണ്. ചെറുമൻ ചെറുമി പൊറാട്ട്. തമിഴ്നാട്ടിൽ നിന്നും പൂവ് വില്പനയും വൈദ്യചികിത്സയുമായി ബന്ധപ്പെട്ടതാണ് പൂക്കാരിയും ലാഡ ചികിത്സനുമായുള്ള പൊറാട്ട്. അലക്ക് തൊഴിലുമായി ബന്ധപ്പെട്ടതും മണ്ണാൻ സമുദായത്തിന്റെ ഐതിഹ്യവുമാണ് മണ്ണാനും മാണ്ണാത്തി പൊറാട്ട്, മാതൂച്ചി (ഈഴവ) പൊറാട്ട്.

Advertisement
Advertisement