ബ്രിട്ടാസിന്റെ പ്രസംഗം: യൂണി. ജീവനക്കാർ വിശദീകരണം നൽകി

Sunday 21 April 2024 2:10 AM IST

തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിലക്ക് ലംഘിച്ച് ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാലയിൽ പ്രഭാഷണം നടത്തിയ സംഭവത്തിൽ സംഘാടകരായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ കളക്ടറേറ്രിൽ ഹാജരായി വിശദീകരണം നൽകി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണിത്. പരിപാടിയുടെ സംഘാടകർക്ക് ഇലക്ഷൻ നോഡൽ ഓഫീസറായ സബ് കളക്ടർ നോട്ടീസ് നൽകിയിരുന്നു. യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്.സജിത്ത് ഖാൻ, പ്രസിഡന്റ് സന്തോഷ് നായർ എന്നിവരാണ് വിശദീകരണം എഴുതിനൽകിയത്. ജീവനക്കാരുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായുള്ള പ്രഭാഷണമാണ് ജോൺ ബ്രിട്ടാസ് നടത്തിയതെന്നും രാഷ്ട്രീയ പ്രസംഗമല്ലെന്നും വോട്ട് അഭ്യർത്ഥിച്ചില്ലെന്നും ഇവർ വ്യക്തമാക്കി. ബ്രിട്ടാസ് പ്രസംഗിച്ചതിന്റെ വീഡിയോ ക്ലിപ്പുകൾ പരാതിക്കാർ ഇലക്ഷൻ കമ്മിഷന് നൽകിയിരുന്നു.

Advertisement
Advertisement